1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Eid Al Adha 2025 Date and history

Bakrid 2025: ഇന്ന് ബലിപെരുന്നാൾ; ലോകമെമ്പാടും ബക്രീദ് ആഘോഷം

ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.

Eid Al Adha 2025
കൊച്ചി: ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം വിളിച്ചോതി ഇന്ന് ബക്രീദ്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് എന്ന വിശേഷണം ഉണ്ടായത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം വരുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. 
 
ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന് ഉത്തരം നൽകിയാണ് രണ്ട് ദശലക്ഷം വരുന്ന വിശ്വാസികൾ ഹജ്ജിനായി മക്കയിൽ സംഗമിച്ചിരിക്കുന്നത്.
 
അറബി കലണ്ടറിലെ ദുൽഹജ് മാസം പത്ത്, പതിനൊന്ന്, പന്ത്രണ്ട് പതിമൂന്ന് തീയതികളിലായി നാല് ദിവസമാണ് ബക്രീദ് ആഘോഷം. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഓരോ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
 
അടുത്ത ലേഖനം
അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി