സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാന്‍ സമസ്തക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Pinarayi Vijayan
Pinarayi Vijayan
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ജൂണ്‍ 2025 (19:00 IST)
സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും സമസ്തയില്‍ ജനാധിപത്യത്തിന് ഇടം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാന്‍ സമസ്തക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ കോഫി ടേബിള്‍ ബുക്ക് പ്രകാശനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. സര്‍ക്കാരില്‍ നിന്നും ദുരനുഭവം സമസ്തയ്ക്ക് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പച്ചവെള്ളത്തിന് തീപിടിക്കുന്ന വര്‍ഗീയത ഉള്ള കാലമാണിതെന്നും അവിടെ സമസ്തയുടെ സാന്നിധ്യം ആശ്വാസകരമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ സമസ്തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാന്‍ കഴിയില്ലെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :