രാഷ്ട്രീയവൽക്കരിച്ച് തെറ്റിദ്ധരിപ്പിക്കുന്നു, പൗരത്വ ബില്ലിനെ ന്യായീകരിച്ച് മേജർ രവി

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (20:47 IST)
പൗരത്വ ഭേദഗതി ബില്ലിൽ രാജ്യത്തെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ ബില്ലിനെ അനുകൂലിച്ച് സംവിധായകൻ മേജർ രവി. പൗരത്വ ഭേതഗതി ബില്ലിനെ കുറിച്ച് ആളുകൾക്ക് അറിയാത്തതിനാലാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നും രാഷ്ട്രീയ പാർട്ടികൾ ആളുകളെ തെദ്ധരിപ്പിച്ച് അക്രമത്തിലേക്ക് നയിക്കുകയാണ് എന്നും മേജർ രവി പറഞ്ഞു, ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് മേജർ രവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


'എറെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നത്. രാജ്യത്തെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളുമെല്ലാം ഇവിടെ തന്നെ ഒരുമയോടെ ജീവിക്കും . ഇപ്പോള്‍ പാസാക്കിയിരിക്കുന്ന ബില്ല് നിലവിലെ പൗരന്‍മാരെ ബാധിക്കുന്നതല്ല. അനധികൃതമായി ഇന്ത്യയിലേക്ക് വന്നിരിക്കുന്നവര്‍ തിരിച്ചു പോകേണ്ടി വരും.

ബില്ലിന്റെ പേരില്‍ നമ്മളാരെയും തിരിച്ചയക്കാന്‍ പോകുന്നില്ല. അത് എല്ലാവരെയും പറഞ്ഞ് മനസിലാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. രാഷ്ട്രീയ പാർട്ടികൾ വിഷയത്തെ രാഷ്ട്രീയവത്കരിച്ച്‌ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ വാക്കുകളിൽ നമ്മൾ വീണുപോകരുത്. മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടന്നവരെ തിരിച്ചയക്കും എന്നാണ് അമിത് ഷാ പറഞ്ഞത്. അതിൽ മതം കലർത്തേണ്ടതില്ല. മേജർ രവി പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :