കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കുനേരെ ആക്രമണം

കോഴിക്കോട്| ഗേളി ഇമ്മാനുവല്‍| Last Modified വ്യാഴം, 21 മെയ് 2020 (11:56 IST)
ലോക്ക് ഡൗണ്‍ ഇളവില്‍ നഷ്ടത്തിലും സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് ഇന്നലെ സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസുകളാണ് തകര്‍ത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള രണ്ടു ബസുകളാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ മറ്റു ബസുടമകള്‍ സര്‍വീസ് നടത്താതിരുന്നപ്പോള്‍ മൂസഹാജിയുടെ ആറു ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്താലാകാം ബസുകള്‍ നശിപ്പിച്ചതെന്ന് കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :