തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 17 ഡിസംബര്‍ 2016 (14:17 IST)
ഇന്ധന വില വര്‍ധിപ്പിച്ചതിന് പിന്നാലെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകള്‍ രംഗത്ത്. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ബസുടമകള്‍ അറിയിച്ചു.
നിലവിലുള്ള സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താതെ ബസ് സര്‍വീസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്ന് ബസുടമകള്‍ അറിയിച്ചു. ഡീസലിന്‍റെ നികുതി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
യാത്രാ നിരക്ക് വര്‍ധിപ്പച്ചതിനുശേഷം ആറ് തവണയാണ് ഡീസല്‍ വില കൂടിയത്. അതോടൊപ്പം നോട്ട് പ്രതിസന്ധി മൂലം മൂന്ന് മാസത്തിനിടെ നാല്‍പ്പത് ശതമാനം യാത്രക്കാരുടെ കുറവുണ്ടായതായും ബസുടമകള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അന്‍ശ്ചിതകാല സമരത്തിലേക്ക് ബസുടമകള്‍ നീങ്ങുന്നത്.