ഗാസിയാബാദ്|
സജിത്ത്|
Last Modified വ്യാഴം, 14 ജൂലൈ 2016 (16:37 IST)
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട ലിവ് ഇന്‍ പാര്‍ട്ണറെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ജിം ഉടമസ്ഥനും 28 കാരനുമായ വരുണ്‍ ഗോയലാണ് തന്റെ ലിവ് ഇന്‍ പാര്‍ട്ണറെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇരുവരും താമസിക്കുന്ന ഫ്ലാറ്റിന് സമീപമുള്ളവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോളാണ് യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
തന്നേക്കാള്‍ അഞ്ച് വയസ് പ്രായം കൂടിയ ലിവ് ഇന്‍ പാര്‍ട്ണറെ വിവാഹം കഴിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അത് നിഷേധിച്ചു. തുടര്‍ന്നും ഇതേ ആവശ്യം ഉന്നയിച്ചതോടെയാണ് താന്‍ അവരെ കുത്തികൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ വരുണ് അറിയിച്ചു.