ഗര്‍ഭിണിയായ മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി| Last Updated: വെള്ളി, 30 മെയ് 2014 (11:29 IST)
ഒന്‍പത് മാസം ഗര്‍ഭിണിയായ മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ച നിലയില്‍ ‍. തൊടുപുഴ വണ്ടക്കാനം സ്വദേശി പ്രിന്‍സിയെയാണ് ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ , ഇതൊരു കൊലപാതകമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടൂര്‍ സ്വദേശിയായ ഷൈജു ഡല്‍ഹിയില്‍ ഹോട്ടല്‍ നടത്തുകയാണ്.

നഴ്‌സായി ജോലി ചെയ്യുന്ന പ്രിന്‍സി ഡല്‍ഹിയില്‍ ഹോം നെഴ്‌സിങ് ബ്യൂറോ നടത്തുന്നുണ്ട്. ഷൈജുവും പ്രിന്‍സിയും തമ്മില്‍ സ്ത്രീധനത്തെ ചൊല്ലി പതിവായി വഴക്കുണ്ടാകാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :