കൈക്കൂലി കേസിൽ റേഷനിംഗ് ഓഫീസർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 31 മാര്‍ച്ച് 2024 (11:14 IST)
ആലപ്പുഴ: കൈക്കൂലി കേസിൽ റേഷനിംഗ് ഓഫീസർ അറസ്റ്റിൽ. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിങ് ഇൻസ്‌പെക്ടർ പാതിരപ്പള്ളി മനക്കൽ ഹൗസിൽ പീറ്റർ ചാൾസ് എന്ന നാല്പത്തൊന്നുകാരനാണ് പിടിയിലായത്.

റേഷൻ കടയിലെ അപാകതകൾ റിപ്പോർട്ട് ചെയ്യാതിരിക്കാനായി ആയിരം രൂപയാണ് പീറ്റർ ചാൾസ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങിയതും ഇയാളെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :