എരുമക്കുട്ടിയുടെ പോസ്റ്റുമാർട്ടം ചെയ്യാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ മൃഗഡോക്ടർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (19:28 IST)
കോട്ടയം: എരുമക്കുട്ടിയുടെ പോസ്റ്റുമാർട്ടം ചെയ്യാൻ എരുമക്കുട്ടിയുടെ ഉടമയിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ വിജിലൻസിന്റെ പിടിയിലായി. കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ജിഷയാണ് വിജിലൻസിന്റെ വലയിലായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെത്ത്.

കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. പനച്ചിക്കാട്ടെ കുഴിമറ്റത്തുള്ള വിദേശ മലയാളിയുടെ ഫാമിലെ എരുമക്കുട്ടിയാണ് ചത്ത. ഇതിന്റെ പോസ്റ്റമോർട്ടം നടത്താനാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്.

ഇതിനു മുമ്പ് ഫാമിൽ വളർത്തുന്ന മൃഗങ്ങളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നതിനായി അഞ്ഞൂറ് രൂപാവീതം ഡോക്ടർ ഫീസ് എന്ന പേരിൽ ഇവർ വാങ്ങിയിരുന്നു എന്നും പരാതിക്കാരൻ വെളിപ്പെടുത്തി. പല തവണ ഇത് ആവർത്തിച്ചിട്ടുണ്ട്. മരണകാരണം അറിയുന്നതിനാണ് ഡോക്ടറുമായി ബന്ധപ്പെട്ടു പോർട്ടുമോർട്ടം ചെയ്യാൻ ആവശ്യപ്പെട്ടത്.

എന്നാൽ ആ ദിവസം തന്റെ കൈയിൽ പൈസയൊന്നും ഇല്ലെന്നും അടുത്ത ദിവസം നൽകാമെന്നും ഉടമ പറഞ്ഞത് അനുസരിച്ചു കഴിഞ്ഞ ദിവസമാണ് പനച്ചിക്കാട് സർക്കാർ ആശുപത്രിയിൽ വച്ച് പണം നൽകിയത്.
ഇതിനിടെ പരാതിക്കാരൻ കിഴക്കൻ മേഖല പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയും വിജിലൻസ് കോഴിക്കോട് യൂണിറ്റിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പണം വാങ്ങിയതും ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :