ഗൂഗിൾ പേയിലൂടെ കൈക്കൂലി നൽകിയത് കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 19 ജനുവരി 2023 (11:36 IST)
കോട്ടയം: സംസ്ഥാനത്ത് അമിതഭാരം കയറ്റിയ വാഹന പരിശോധന നടത്താനായി ഓപ്പറേഷൻ ഓവർലോഡ് പരിശോധനയിൽ കോട്ടയത്തു മൂന്നു മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് ലോറി ഡ്രൈവർ ഗൂഗിൾ പേയിലൂടെ കൈക്കൂലി നടത്തിയതായി കണ്ടെത്തി.

വാഹന പരിശോധന നടത്തിയ വിജിലൻസ് വിഭാഗം ലോറി ഡ്രൈവർ രാജീവിന്റെ ഫോൺ പരിശോധിച്ചപ്പോൾ മോട്ടോർ വാഹന ഉദോഗസ്ഥരായ ഷാജൻ, അജിത്ത്, അനിൽ എന്നിവർക്കാണ് ഗൂഗിൾ പേയിലൂടെ കൈക്കൂലി നൽകിയതായി കണ്ടെത്തിയത്.

ഇതിൽ ഷാജന് മൂന്നു ലക്ഷം രൂപയും അജിത്തിന് 1.20 ലക്ഷവും അനിലിന് 23,000 രൂപയും നൽകിയതായാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :