മമ്മൂട്ടിയും മോഹന്‍ലാലുമല്ല, ചെന്നൈയുടെ ഹീറോ നിവിന്‍ പോളി !

ചെന്നൈ| Sajith| Last Updated: ശനി, 9 ജനുവരി 2016 (15:16 IST)
തമിഴകത്തിന്റെ സൂപ്പര്‍താരം വിക്രം ആദ്യമായി സംവിധാനം ചെയ്യുന്ന ആല്‍ബം 'ദി സ്പിരിറ്റ് ഓഫ് ചെന്നൈ'യില്‍ ബോളിവുഡ് താരം അഭിഷേക് ബച്ചനും തമിഴക സൂപ്പര്‍സ്റ്റാര്‍ സൂര്യയ്ക്കുമൊപ്പം മലയാളത്തിന്റെ യുവനടന്‍ നിവിന്‍ പോളിയും!. അടുത്തിടെ ചെന്നൈയില്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

തമിഴില്‍ ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ചിട്ടുള്ളു നിവിന്‍ പോളിയെ, 'പ്രേമം' എന്ന മലയാള സിനിമയുടെ മാസ്മരിക വിജയം ചെന്നൈയിലെ യുവ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയിരുന്നു. മാത്രമല്ല, തമിഴകത്തെ യുവതാരങ്ങളുമായി നിവിന്‍ പോളിക്കുള്ള സൌഹൃദവും ആല്‍ബത്തിലേക്ക് നിവിനെ തെരഞ്ഞെടുക്കാന്‍ കാരണമായി.

പുനീത് രാജികുമാര്‍, ശിവകാര്‍ത്തികേയന്‍, ബോബി സിംഹ, വിശാല്‍, ആര്യ, വിജയ് സേതുപതി, വരലക്ഷ്മി ശരത്കുമാര്‍,
സമാന്ത, നിത്യാ മേനോന്‍, അമലാപോള്‍ തുടങ്ങിയ സിനിമാലോകത്തെ പ്രശസ്ത താരനിര ആല്‍ബത്തില്‍ അണിനിരക്കുന്നു.

ജി ഗിരിനാഥ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍ എസ് പി ബാലസുബ്രമണ്യം, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, സുജാത, ശ്വേതാ മോഹന്‍, ചിന്‍മയി തുടങ്ങിയ ഇരുപത്തെട്ടോളം ചലച്ചിത്ര പിന്നണിഗാന രംഗത്തെ പ്രമുഖര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :