പണവും ഒപ്പം അശ്ലീലദൃശ്യങ്ങളും: ബ്ലേഡ് നാസര്‍ പിടിയിലായി

കോഴിക്കോട്‌| Last Modified ഞായര്‍, 28 ജൂണ്‍ 2015 (12:18 IST)
അമിത പലിശ നിരക്കില്‍ സ്ത്രീകള്‍ക്ക് പണം കടം കൊടുക്കുകയും
പിന്നീട് നയത്തില്‍ ഇവരോട് അടുത്തുകൂടി അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാട്ടുകയും മറ്റും ചെയ്തയാളെ പീഡന കേസില്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. വയനാട് ജില്ലയിലെ വെള്ളമുണ്ട കുഞ്ഞോം സ്വദേശി നാസര്‍ എന്നയാളാണ് പ്രതി.

സ്ത്രീകള്‍ക്ക് പണം കടം കൊടുത്ത ശേഷം ഇവരുമായി അടുത്ത് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുകയും കെണിയില്‍ വീഴ്ത്തി പീഡിപ്പിക്കുകയും ചെയ്യുന്നതായി ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പലപ്പോഴും പരാതി ഉന്നയിച്ചിരുന്നു എങ്കിലും സ്വധീനം ഉപയോഗിച്ച് ഇയാള്‍ക്കെതിരെയുയര്‍ന്ന നടപടികള്‍ ഇല്ലാതാക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്.

അടുത്തിടെ ഇയാള്‍ ഇത്തരത്തില്‍ ഒരു സ്ത്രീയെ പീഡിപ്പിച്ച സംഭവം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ കോഴിക്കോട്ടു വച്ച് പൊലീസ് വലയിലാക്കിയതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ മാവോയിസ്റ്റ് സംഘത്തിന്‍റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടെന്നും സംസാരമുണ്ട്.
വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :