പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

നെയ്യാറ്റിന്‍കര| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (18:59 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി തുത്തൂര്‍ കാരുണ്യപുരം കോളനിയിലെ കുമാര്‍ എന്ന 24 കാരനാണു പിടിയിലായത്.


2013 ലാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് ഗേളായിരുന്ന കുട്ടിയെ ആലപ്പുഴയിലെ ഒരു ബന്ധുവീട്ടില്‍ കൊണ്ടുപോയാണു പ്രതി പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ നെയ്യാറ്റിന്‍കര, കാഞ്ഞിരം‍കുളം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.

പെണ്‍കുട്ടിയുമായി ചാങ്ങാത്തത്തിലായ പ്രതി നയത്തില്‍ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി കായം‍കുളം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടേ സ്വര്‍ണ്ണാഭരണങ്ങളും പ്രതി തട്ടിയെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :