'ബിഗ് സല്യൂട്ട്' - കേരള പൊലീസിനെ അഭിനന്ദിച്ച് കമൽഹാസൻ

അനു മുരളി| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (12:56 IST)
നെ പ്രതിരോധിക്കാനുള്ള സകലവഴികളും കേരള സർക്കാർ സ്വീകരിക്കുന്നുണ്ട്. പല മാർഗങ്ങളിലൂടെ കേരള പൊലീസ് ബോധവത്കരണ പരിപാടികളുമായി മുന്നിൽ തന്നെയുണ്ട്. അത്തരത്തിൽ കോവിഡിനെതിരേ കേരള പൊലീസ് ഒരുക്കിയ മ്യൂസിക് വീഡിയോയ്ക്ക് അഭിനന്ദനവുമായി നടന്‍ കമല്‍ഹാസന്‍.

വീഡിയോ ഗംഭീരമാണെന്നും ഇത്തരം വ്യത്യസ്ത ആശയങ്ങള്‍ കൊണ്ടു വന്നതിന് പൊലീസ് സേനയെ അഭിനന്ദിക്കുന്നുമെന്നും
കമൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസന്‍ അഭിനന്ദിച്ചത്. കമൽ ഹാസന് നന്ദി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മറുപടി നൽകുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :