തിരുവനന്തപുരം|
VISHNU.NL|
Last Modified ഞായര്‍, 27 ജൂലൈ 2014 (16:10 IST)
ബ്ലാക്ക്‌മെയ്‌ലിങ് കേസിലെ പ്രതി ജയചന്ദ്രന്‍ പീഡിപ്പിച്ചു എന്നാരോപിച്ചുകൊണ്ട് കാസര്‍കോട് സ്വദേശിനി രംഗത്തെത്തി. തിരുവനന്തപുരം 'നിര്‍ഭയ'യിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് ജയചന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ജോലി തേടിതിരുവനന്ത പുരത്തെത്തിയ പെണ്‍കുട്ടീയെ ജോലിവാഗ്‌ദാനം ചെയ്‌ത് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. കണ്ടാലറിയാവുന്ന നിരവധിപ്പേര്‍ തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പോലീസിന് പരാതി നല്‍കിയത്.
ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലിനു സമീപത്തു നിന്ന് പൊലീസ് പിടിയിലായതിനു പിന്നാലെ മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളില്‍ നിന്നാണ് തന്നെ പീഡിപ്പിച്ചവരില്‍ ജയചന്ദ്രനുമുണ്ടെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. മറ്റു പ്രതികളെ പലരേയും ഫോട്ടോകളിലൂടെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.
പരാതിയില്‍ മൊഴിരേഖപ്പെടുത്തിയ പൊലീസ് കേസുമായി ബന്ധപ്പെട്ട് ജയചന്ദ്രനെ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്യും.