1.68 കോടിയുടെ കുഴൽപണവുമായി രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 6 ഏപ്രില്‍ 2023 (17:52 IST)
മലപ്പുറം : മതിയായ രേഖകളില്ലാതെ കടത്തിയ 1.68 കോടി രൂപയുമായി രണ്ടു പേരെ പോലീസ് പിടികൂടി. വളാഞ്ചേരി ഊരകം സ്വദേശികളായ യഹിയ (34), മൻസൂർ (37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ റോഡിൽ നടന്ന വാഹന പരിശോധനയിലാണ് ഇവർ സഞ്ചരിച്ച കാറും പണവും പിടികൂടിയത്.

കാറിൽ നിർമ്മിച്ച പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പെരിന്തൽമണ്ണ ഭാഗത്തു നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു ഇവർ എന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവുമായി ഇരുവരെയും തിരൂർ ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :