ഇന്നലെ രാത്രി ഒരു കുട്ടി ജനിച്ചു, ട്രാൻസ്‌ജെൻഡർ ആണ്, ഉടൻ പേരുമിട്ടു ‘പികെ ഷിബു‘!- ട്രാൻസ്‌ജെൻഡറുകളെ അപമാനിച്ച് ബിജെപി പ്രവർത്തകൻ

ഇന്നലെ ജനിച്ച കുട്ടി ആണല്ല ട്രാൻസ്‌ജെൻഡർ, അപ്പോൾ തന്നെ പേരിട്ടു- പി കെ ഷിബു! ; ട്രാൻസ്‌ജെൻഡറുകളെ അപമാനിച്ച് ബിജെപി പ്രവർത്തകൻ

അപർണ| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (13:45 IST)
ശബരിമലയില്‍ ബിജെപി നേതാക്കളെ തടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ എസ്പി യതീഷ് ചന്ദ്രയെ വാഴ്ത്തി സ്വാമി സന്ദീപാനന്ദ രംഗത്തെത്തിയിരുന്നു. ഇന്നലെ ജനിച്ച ഒരു ആണ്‍കുഞ്ഞിന് പേര് നിര്‍ദേശിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ താന്‍ യതീഷ് ചന്ദ്ര എന്ന പേര് പറഞ്ഞുകൊടുത്തുവെന്നാണ് സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇതിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിക്കെതിരെ യതീഷ് ചന്ദ്ര നടത്തിയത് മോശമായ നടപടിയാണെന്നാണ് സംഘപരിവാറിന്റെ കണ്ടെത്തൽ. ഇതിനിടയിലാണ് യതീഷ് ചന്ദ്രയെ പുകഴ്ത്തി സന്ദീപാനന്ദഗിരി പോസ്റ്റിട്ടത്. ഇതാണ് ബിജെപിയേയും സംഘപരിവാറിനേയും പ്രകോപിപ്പിച്ചിരിക്കുന്നത്.

ട്രാൻസ്‌ജെൻഡർ കുട്ടിക്കു ചേർന്ന ഒരു പേരുമാത്രമേ ഇപ്പോൾ നിലവിലുള്ളുവെന്നും അത് പികെ ഷിബു എന്നാണെന്നുമാണ് സംഘരിവാര്‍ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്. ട്രാന്‍സ്ജെന്‍ററുകളെ ക്രൂരമായി അപമാനിച്ചാണ് സംഘപരിവാര്‍ നേതാവിന്‍റെ പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ പേജിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ് രഞ്ജിത് ജി കാഞ്ഞിരത്തിൽ.

രഞ്ജിത്ത് ജി കാഞ്ഞിരത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നലെ രാത്രി ഒരു കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം കുട്ടിയുടെ അച്ഛനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരു പേര് നിര്‍ദ്ദേശിക്കണമെന്ന അഭ്യര്‍ത്ഥനയും. കാരണം ഇപ്പോള്‍ തന്നെ ഹോസ്പിറ്റല്‍ രജിസ്റ്ററില്‍ പേര് കൊടുക്കണമെന്നുണ്ടെന്നും. കൂടെ മറ്റൊന്നു കൂടെ പറഞ്ഞു-കുട്ടി ട്രാന്‍സ് ജെന്‍ററാണെന്ന്!

ചുരുക്കി പറഞ്ഞാല്‍ എന്‍റെ മനസില്‍ നിന്ന് കുട്ടിക്ക് ചേര്‍ന്ന നല്ലൊരു പേര് ഉടനെ പറയാന്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. അവരോട് ഇങ്ങനെ മറുപടി പറഞ്ഞു. ട്രാന്‍സ് ജെന്‍റര്‍ കുട്ടിക്ക് ചേര്‍ന്ന ഒരു പേരേ മനസിലുള്ളു. അത് ' പി.കെ ഷിബു" എന്നറിയിച്ചു.

കുടുംബത്തിന് പേര് ശ്ശി ബോധിച്ചു. ഇതിലും നല്ലൊരു പേര് ട്രാന്‍സ് കുട്ടിക്ക് കിട്ടാനില്ലെന്ന് മൊഴിഞ്ഞു. ഐരാവതം ചിന്നം വിളിച്ചു. ആകാശത്ത് നിന്നും അശ്വനീ ദേവന്‍മാര്‍ പുഷ്പവൃഷ്ടി നടത്തി. എന്നായിരുന്നു പോസ്റ്റ്

പോസ്റ്റില്‍ ട്രാന്‍സ്ജെന്‍ററുകളെ ക്രൂരമായി അപമാനിക്കുകയും സന്ദീപാനന്ദയ്ക്കെതിരെ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. സന്ദീപാനന്ദയുടെ പേര് പികെ ഷിബു ആണെന്നാണ് സംഘപരിവാര്‍ നേരത്തേ പ്രചരിപ്പിച്ചത്.

ഇതോടെ രഞ്ജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്തു മുങ്ങി. എന്നാല്‍ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുമ്പ് ജനം ടിവിയിൽ അങ്കമാലി ഡയറീസ് സിനിമയുടെ നിരൂപണം എഴുതി വിവാദ നായകനായ വ്യക്തിയാണ് രഞ്ജിത്. അങ്കമാലി ഡയറീസ് ക്രൈസ്തവ ബിംബങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അന്ന് ഇതിനെതിരെ സോഷ്യൽമീഡിയ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :