കോടിയേരിയുടെ മക്കളുടെ പങ്കാളിത്തത്തില്‍ 28 കമ്പനികള്‍: ആരോപണവുമായി ബിജെപി

കോടിയേരിയുടെ മക്കളുടെ പങ്കാളിത്തത്തില്‍ 28 കമ്പനികള്‍: ആരോപണവുമായി ബിജെപി

 kodiyeri balakrishnan , Bjp , An Radhakrishnan , Cpm , കോടിയേരി ബാലകൃഷ്ണന്‍ , കോടിയേരി , എഎന്‍ രാധാകൃഷ്ണന്‍ , സ്ക്വയർ എന്റർപ്രൈസസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 23 ഫെബ്രുവരി 2018 (14:21 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി തിരുവനന്തപുരം ശാസ്തമംഗലത്തെ ഒരു കെട്ടിടത്തില്‍ ഇരുവരുടെയും പങ്കാളിത്തമുള്ള 28 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

കമ്പനികള്‍ കോടിയേരിയുടെ രണ്ടു മക്കളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയുണ്ട്. ശാസ്തമംഗലത്തെ കമ്പനികളില്‍ ആറെണ്ണത്തില്‍ ഇരുവര്‍ക്കും നേരിട്ട് പങ്കാളിത്തമുണ്ട്. വേണ്ടത്ര രേഖകള്‍ ഇല്ലാത്ത കമ്പനികള്‍ സര്‍ക്കാരില്‍ കണക്ക് ബോധ്യപ്പെടുത്തിയിട്ടില്ല. കോടിയേരിയും കുടുംബവും ആസ്തി വെളിപ്പെടുത്തണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

2008ല്‍ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ടൂ​റി​സം മ​ന്ത്രി​യാ​യിരി​ക്കെ​യാ​ണ് കമ്പനികള്‍ ​ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​മ്പനി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താണ്. ​സ്ക്വയർ എന്റർപ്രൈസസ് എന്ന ഒരു ബോർഡ് വെച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. ഇതേ ഡയറക്ടർമാർ ഉൾപ്പെട്ട രണ്ടുകമ്പനി ബെംഗളൂരുവിലും പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനികൾക്ക് വിദേശ പണമിടപാടുവരെയുണ്ടെന്നും രാധാകൃഷ്ണൻ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :