ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 23 ഫെബ്രുവരി 2018 (11:47 IST)
മുൻ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരായ ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഇടപെടാനാകില്ല. അന്വേഷണത്തിൽ പിഴവുണ്ടെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗോയി , ജസ്റ്റിസ് ആർ ഭാനുമതി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്
ഉത്തരവിട്ടു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നോബിൾ മാത്യു നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതി
തീരുമാനമെടുത്തത്. അതേസമയം, അഴിമതിക്കാരനായ മാണി ഏത് മാളത്തില്‍ പോയൊളിച്ചാലും പുറത്തു ചാടിക്കുമെന്ന് നോബിള്‍ പ്രതികരിച്ചു.
അതേസമയം, കോടതി വിധി സ്വാഗതാർഹവും ആശ്വാസകരവുമാണെന്ന് കെഎം മാണി പ്രതികരിച്ച.