സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 നവംബര്‍ 2024 (12:47 IST)
പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കും ഇടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. ഇത് സംബന്ധിച്ച് കേന്ദ്രം നേതാക്കളുമായി ചര്‍ച്ച നടത്തും.
നേതാക്കളോട് പരസ്യപ്രസ്താവന നടത്തരുതെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് പിന്നാലെയാണ് ബിജെപിയില്‍ പൊട്ടിത്തെറി പ്രകടമായി തുടങ്ങിയത്. സന്ദീപ് വാര്യര്‍ക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നിരവധി പ്രാദേശിക നേതാക്കള്‍ എത്തി. മുതിര്‍ന്ന നേതാവ് എന്‍ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും രംഗത്തെത്തി.
ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കുമോ എന്ന കാര്യത്തിലും ആശങ്കയാണ്. നടപടി എടുത്താല്‍ പാലക്കാട് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിടുമോ എന്നും സംശയം ഉണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടോയെന്നും നേതൃത്വം സംശയിക്കുന്നുണ്ട്.