ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

തിരഞ്ഞെടുപ്പില്‍ ആരും തോറ്റു എന്ന് കരുതാന്‍ കഴിയില്ല. കിട്ടാന്‍ ഉള്ളത് എല്ലാവര്‍ക്കുന്ന കിട്ടി

രേണുക വേണു| Last Modified ചൊവ്വ, 26 നവം‌ബര്‍ 2024 (15:08 IST)

ബിജെപിയെ പരിഹസിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്നും കേഡര്‍ സ്വഭാവം നഷ്ടമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കെയാണ് വെള്ളാപ്പള്ളിയുടെ പരിഹാസം.

' ബിജെപിയുടെ എല്ലാ കേഡര്‍ സംവിധാനവും നഷ്ടപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിക്ക് അകത്തു പറയേണ്ടതാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മൈക്ക് കെട്ടി അനൗണ്‍സ്‌മെന്റ് ചെയ്യുകയാണ്. ബിജെപിയില്‍ തെറ്റായ പ്രവണത വളര്‍ന്നുവരുന്നു. മുന്‍പ് ഇങ്ങനെ ഇല്ലായിരുന്നു,' വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ആരും തോറ്റു എന്ന് കരുതാന്‍ കഴിയില്ല. കിട്ടാന്‍ ഉള്ളത് എല്ലാവര്‍ക്കുന്ന കിട്ടി. ഇപി ജയരാജനെതിരെ തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായത് അന്തര്‍ നാടകം മാത്രമാണ്. പ്രസിദ്ധീകരിച്ചത് തെറ്റായ ദിവസം. ഇ.പി.ജയരാജനെയും സര്‍ക്കാരിനെയും ആക്രമിക്കാന്‍ വേണ്ടിയാണ് ഡിസി ബുക്‌സ് അങ്ങനെ ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :