1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oomen chandy might contest from nemam reports

നേമത്ത് മത്സരിക്കുന്നതായുള്ള വാർത്തകളെ പറ്റി അറിയില്ലെന്ന് ഉമ്മൻചാണ്ടി: സാധ്യത തള്ളികളയാതെ ചെന്നിത്തല

നേമം
നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ പറ്റി അറിയില്ലെന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യം ആരാണ് പറഞ്ഞതെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് ചോദിച്ചു. വരാനിരിക്കുന്ന തിരെഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. 
 
നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത ചെന്നിത്തല തള്ളിയില്ല. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമായില്ലെന്നും തലമുതിർന്ന നേതാവ് തന്നെ നേമത്ത് വരുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2133 പേർക്ക് കൊവിഡ്, 13 മരണം, ടെസ്റ്റ് പോസിറ്റ്വിറ്റി നിരക്ക് 3.05