1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oomen chandy may contest from Nemam

വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി, പുതുപ്പള്ളിയിലല്ല നേമത്ത് തന്നെ മത്സരിക്കും: ഹൈക്കമാൻഡിനെ അറിയിക്കും

ഉമ്മൻ‌ചാണ്ടി
രാജ്യം ഉറ്റുനോക്കുന്ന നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാൻ തയ്യാറാണെന്ന് ഉമ്മൻ‌ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതായി റിപ്പോർട്ട്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം. 
 
ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ തന്നെ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് ഉമ്മൻചാണ്ടി വെല്ലുവിളി സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായിരിക്കും സാധ്യത. നേരത്തെ കെ മുരളീധരന്റെ പേരും നേമത്ത് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ എംപിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് ഇതിന് തടസമായത്.
അടുത്ത ലേഖനം
കൊവിഡ് വ്യാപനം: നാഗ്‌പൂരിൽ 15 മുതൽ 21 വരെ ലോക്ക്‌ഡൗൺ