വെള്ളാപ്പള്ളിയെ പറഞ്ഞു പറ്റിച്ചതാര് ?; ബിജെപിയുടെ മോഹന വാഗ്ദാനങ്ങളില്‍ തുഷാര്‍ വീണുപോയി - ആരും വീണുപോകുന്ന ഓഫറുകള്‍ എന്തായിരുന്നുവെന്ന് അറിയാമോ ?!

വെള്ളാപ്പള്ളിക്കും തുഷാറിനും ബിജെപി വാഗ്ദാനം ചെയ്‌തത് തകര്‍പ്പന്‍ ഓഫറുകള്‍

BJP , BDJS , SNDP , kummanam , amit shah , kummanam , vellappally natesan ബിജെപി , ബിഡിജെഎസ് , വെള്ളാപ്പള്ളി നടേശന്‍ , എസ്എൻഡിപി , തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം| jibin| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (16:46 IST)
കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമാക്കി കോഴിക്കോട് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടക്കുന്നതിനിടെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയതിന് പിന്നില്‍ വാഗ്ദാന ലംഘനങ്ങള്‍ പാലിക്കാത്തതിലുള്ള അമര്‍ഷം.

ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമാണ് ഉണ്ടാക്കിയതെന്ന് വെള്ളാപ്പള്ളി വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ബിഡിജെഎസിലെ ഒരു വിഭാഗവും അത് ശരിവയ്‌ക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റെന്ന രഹസ്യ ധാരണയായിരുന്നു ബി ജെ പി നല്‍കിയിരുന്നു പ്രധാന വാഗ്ദാനം.

നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ രാജ്യസഭാംഗത്വവും കേന്ദ്ര ബോര്‍ഡുകളില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ബിഡിജെഎസിന് നല്‍കാമെന്നായിരുന്നു ബി ജെ പി വെള്ളാപ്പള്ളിക്ക് വാഗ്ദാനം നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടതോടെ ഇതെല്ലാം വെറുംവാക്കായി തീര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കടുത്ത നിലപാടുകളുമായി രംഗത്തു വന്നത്.

ബിജെപി ബിഡിജെഎസ് സഖ്യത്തിനായി അണിയറ നീക്കങ്ങള്‍ നടത്തിയ ആര്‍എസ്എസ്, വിഎച്ച്പി നേതൃത്വവും ഇപ്പോള്‍ മൗനത്തിലായതോടെയും മൈക്രോ ഫിനാന്‍‌സ് കേസില്‍ ബിഡിജെഎസ് നേതാക്കള്‍ കൂടുതലായി കുടുങ്ങുന്നതുമാണ് വെള്ളാപ്പളിയെ രോക്ഷാകുലനാക്കിയത്.

ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍ എംപി ഉറപ്പുകള്‍ പാലിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം താല്‍പര്യമെടുക്കാത്തതിലെ നിസ്സഹായാവസ്ഥ ബിഡിജെഎസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിഡിജെഎസുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിക്കുമ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ് വെള്ളാപ്പള്ളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :