ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമെന്ന് വെള്ളാപ്പള്ളി, അല്ലെന്ന് തുഷാര്‍

ബിജെപിക്കെതിരെ വെള്ളാപ്പള്ളി; ബിഡിജെഎസില്‍ ആശങ്കയുയരുന്നു

  BJP , BDJS , SNDP , kummanam , amit shah , kummanam , vellappally natesan ബിജെപി , ബിഡിജെഎസ് , വെള്ളാപ്പള്ളി നടേശന്‍ , എസ്എൻഡിപി , തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ| jibin| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (16:10 IST)
കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമാക്കി കോഴിക്കോട് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടക്കുന്നതിനിടെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമായി. ബിജെപിക്കുള്ളില്‍ അതൃപ്‌തരുള്ളതിനാല്‍ ബിഡിജെഎസിനായി ബിജെപി സംസ്ഥാ നേതൃത്വം ഇടപ്പെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ തള്ളി തുഷാര്‍ രംഗത്തെത്തിയതോടെ ബിഡിജെസില്‍ ആശയക്കുഴപ്പം രൂക്ഷമാകുകയും ചെയ്‌തു. ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമല്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ പ്രതികരിച്ചു.

അതേസമയം, ആരുമായും പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ബിഡിജെഎസ്- ബിജെപി ബന്ധത്തിലെ ഉലച്ചിലിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി അര മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :