39 വിദേശ മദ്യ ശാലകള്‍ക്ക് നാളെ പൂട്ടുവീഴും

കൊച്ചി| VISHNU.NL| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (14:04 IST)

കേരളത്തിലെ വരുന്ന കുടിയന്മാരുടെയും ചങ്കില്‍ തീ കോരിയിട്ടുകൊണ്ട് ആദ്യ ഘട്ടത്തില്‍ പൂട്ടാന്‍ പോകുന്ന ബീവറേജ് ഔട്ട്‌ലെറ്റുകളുടെ പട്ടിക പുറത്തുവന്നു. ആദ്യഘട്ടത്തില്‍ 34 ബിവറേജസ് ഔട്‌ലറ്റുകളും 5 കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പനശാലകളും ഉള്‍പ്പെടെ 39 കേന്ദ്രങ്ങളാണ് ഒക്‌ടോബര്‍ രണ്ടിന് അടച്ചുപൂട്ടുക.

എക്സൈസ് മന്ത്രി കെ ബാബുവാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പട്ടിക പുറത്തുവിട്ടത്. തിരുവനന്തപുരം-3, ആലപ്പുഴ-2, ഇടുക്കി-4, തൃശൂര്‍-3, മലപ്പുറം-2, വയനാട്-2, കാസര്‍കോഡ്-1, കൊല്ലം-2, കോട്ടയം-3, എറണാകുളം-5, പാലക്കാട്-3, കോഴിക്കോട്-3, കണ്ണൂര്‍-1. എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പൂട്ടുന്ന ഔട്ട്‌ലെറ്റുകള്‍. കുളത്തൂപ്പുഴ (കൊല്ലം), കോട്ടയം, പീരുമേട് (ഇടുക്കി), മൂവാറ്റുപുഴ (എറണാകുളം), മേപ്പാടി (വയനാട്) എന്നിവയാണ് പൂട്ടുന്ന കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍.


തിരുവനന്തപുരത്തെ പാപ്പനാംകോട്, വട്ടപ്പാറ, മാരയംകുളം എന്നീ ഔട്ട്‌ലെറ്റുകളാണ് പൂട്ടുന്നത്. പൂത്തല, അത്താണി, പേട്ട, കുമ്പളങ്ങി, മുല്ലശ്ശേരി കനാല്‍ എന്നിവയാണ് എറണാകുളത്ത് അടച്ചു പൂട്ടിയത്. പാമ്പനാര്‍, കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, മങ്കുളം എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ ഇടുക്കിയില്‍ പൂട്ടി. കോഴിക്കോട് മുക്കം, താമരശ്ശേരി, കല്ലായി റോഡ് എന്നിവിടങ്ങളിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് പൂട്ടിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :