പിറന്നാള്‍ ആശംസകളൊന്നും ഇല്ല: വൈറലായി ബാബു ആന്റണിയുടെ കമന്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 മെയ് 2022 (14:26 IST)
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പിറന്നാള്‍ പൊടിപൊടിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന് നിരവധിപേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. അതേസമയം ബാബു ആന്റണി ഫേസ്ബുക്കിലിട്ട തന്റെ ഫോട്ടോക്ക് വന്ന കമന്റിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ലാലേട്ടന്റെ പിറന്നാള്‍ ആണ് ഒന്ന് പോസ്റ്റ് ഇടത്തില്ലേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയായി ബാബു ആന്റണി പറഞ്ഞത്- എന്റെ ബെര്‍ത്തിഡെ ഇട്ട് കണ്ടിട്ടില്ല ആരും എന്നായിരുന്നു. ഈ മറുപടിക്ക് ആറായിരത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :