തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 മെയ് 2022 (11:34 IST)
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37640 രൂപ വിലയായി. കഴിഞ്ഞ ദിവസം പവന് 320 രൂപയാണ് കൂടിയിരുന്നത്. മൂന്നുദിവസം കൊണ്ട് 760 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഗ്രാമിന് 35രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4705 രൂപയായി. 36880 രൂപയായിരുന്നു ഈമാസത്തെ ഏറ്റവുംകുറഞ്ഞ നിരക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :