പിറന്നാള്‍ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി : നാല് പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 21 ജൂലൈ 2021 (13:57 IST)
കൊട്ടാരക്കര: പതിനഞ്ചുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി നടത്തിയതുമായി ബന്ധപെട്ടു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 3
കുട്ടികളും ഉണ്ടായിരുന്നു.

ഓടാനാവട്ടം മരുതി മലയിലായിരുന്നു സംഘം ചേര്‍ന്ന് ആഘോഷം നടത്തിയത്. നന്നായി മദ്യപിച്ചിരുന്ന സംഘത്തിലെ ചിലര്‍ സന്ധ്യയോടെയായിരുന്നു അമ്പലപ്പുറത്ത് എത്തിയത്. നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ഏഴു പേരടങ്ങിയ സംഘത്തെ കസ്റ്റഡിയിലെടുത്തു. പിറന്നാള്‍ ആഘോഷത്തിന് പരിചയക്കാരെ ക്ഷണിക്കുകയായിരുന്നു.

ബാര്‍ ജീവനക്കാരായ രണ്ട് യുവതികള്‍, ഇവരുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍, ഒരു പെണ്‍കുട്ടി, രണ്ട് ആണ്‍കുട്ടികള്‍ എന്നിവരായിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. കുട്ടികളെ പോലീസ് താക്കീതു ചെയ്തു രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഈയംകുന്നു സ്വദേശികളായ ഉണ്ണി, അഖില്‍, എഴുകോണ്‍ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :