മലയാളികളുടെ പ്രിയ നടി; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആനിയുടെ പ്രായം അറിയുമോ?

രേണുക വേണു| Last Modified ബുധന്‍, 21 ജൂലൈ 2021 (09:55 IST)

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു ആനി. സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം കഴിച്ച ശേഷമാണ് ആനി സിനിമകളില്‍ നിന്നു വിട്ടുനിന്നത്. ഇപ്പോഴും ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയാണ് താരം. ആനിയുടെ ജന്മദിനമാണിന്ന്. 1978 ജൂലൈ 21 നാണ് ആനിയുടെ ജനനം. തന്റെ 43-ാം ജന്മദിനമാണ് ആനി ഇന്ന് ആഘോഷിക്കുന്നത്.

1993 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി സിനിമാലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി ആനി അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെയിലെ ആനിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :