സുല്‍ത്താന്‍ ബത്തേരി|
Last Modified വ്യാഴം, 19 നവംബര്‍ 2015 (13:18 IST)
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി വിജയിച്ചു. ആകെയുണ്ടായിരുന്ന 35 സീറ്റുകളില്‍ ഇടതു വലതു പക്ഷങ്ങള്‍ക്ക് 17 സീറ്റ് വീതവും ബി.ജെ.പി ക്ക് ഒരു സീറ്റുമായിരുന്നു ലഭിച്ചത്.
വോട്ടെടുപ്പില്‍ നിന്നു ബി.ജെ.പി വിട്ടുനിന്നു. എന്നാല്‍ മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസിലെ അംഗമായ ടി.എല്‍.സാബു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചു. ഇതോടെ സി.പി.എമ്മിലെ സഹദേവന്‍ ചെയര്‍മാനുമായി.
സംസ്ഥാനത്തെ ഏക പട്ടിക വര്‍ഗ സംവരണ മുനിസിപ്പാലിറ്റിയായ മാനന്തവാടിയിലെ ചെയര്‍മാനായി സി.പി.എം ലെ വി.ആര്‍. പ്രവീജ് തെരഞ്ഞെടുക്കപ്പെട്ടു. 36 അംഗ കൌണ്‍സിലില്‍ 20 വോട്ടുനേടിയാണ് പ്രവീജ് വിജയിച്ചത്.