ആരോപണങ്ങളുമായി വീണ്ടും ബിജു രമേശ്; ബാബുവിന് 200 കോടിയുടെ സ്വത്ത്;

കൊച്ചി| Last Modified ഞായര്‍, 24 മെയ് 2015 (12:34 IST)
എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ബാറുടമ ബിജു രമേശ്. കെ ബാബുന് 200 കോടിയുടെ സ്വത്തുണ്ടെന്നാണ് ബിജു രമേശിന്റെ പുതിയ ആരോപണം. ബാബുവിന്റെ കൈയിലുള്ളതു ജനങ്ങളെ വിറ്റുണ്ടാക്കിയ കാശാണെന്നും ബിജുരമേശ് പറഞ്ഞു. ഡയറി ഫാമും ഏക്കര്‍ കണക്കിന് തോട്ടവും മരുമക്കളുടെ പേരില്‍ ബാബു വാങ്ങിക്കൂട്ടിയെന്നും ബിജു രമേശ്
ആരോപിച്ചു.

കെ.എം. മാണിക്ക് ഒരു കോടി രൂപയാണു നല്‍കിയത്. കൂടുതല്‍ നല്‍കേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം തന്നെ അറിയിച്ചതു ബാബുവാണെന്നും ബിജുരമേശ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുടമകള്‍ 24 കോടി രൂപ പിരിച്ചു നൽകി. യുഡിഎഫ് എംഎല്‍എമാര്‍ക്കും പണം നല്‍കിയിട്ടുണ്ടാകാമെന്നും ബിജു രമേശ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :