'മദ്യപിക്കില്ല, ഇറക്കം കുറഞ്ഞ വസ്ത്രമിടില്ല'; ഭാര്യ മോഡേൺ അല്ല എന്ന കാരണംകൊണ്ട് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിന് വനിതാ കമ്മീഷന്‍ നോട്ടീസ്

2015ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

റെയ്നാ തോമസ്| Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2019 (15:41 IST)
മദ്യപിക്കാത്തതിനും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാത്തതിനും ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് റിപ്പോര്‍ട്ട്. ബിഹാറുകാരിയാണ് പരാതിപ്പെട്ടയാൾ. താന്‍ 'മോഡേൺ ആകാത്തതില്‍ ഭര്‍ത്താവിന് പരാതിയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ തന്നെ ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയതെന്നും പരാതി പറയുന്നു.

2015ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പിന്നീടിവര്‍ ഡല്‍ഹിയിലേക്ക് പോന്നു. നഗരത്തിലെ എല്ലാ മോഡേണ്‍ സ്ത്രീകളും ചെറിയ വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അവര്‍ മദ്യപിക്കുമെന്നും ഭര്‍ത്താവ് ഇവരോട് നിരന്തരമായി പറയുമായിരുന്നു. അതുപോലെ തന്റെ ഭാര്യയും ജീവിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. തനിക്കതിന് സാധിക്കില്ലെന്ന് പറഞ്ഞ ഭാര്യയെ അയാള്‍ ദിവസവും മര്‍ദ്ദിക്കാറുമുണ്ടായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തന്നോട് വീടു വിട്ടിറങ്ങാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നെന്നും സമ്മതിക്കാതിരുന്നപ്പോള്‍ തലാഖ് ചൊല്ലുകയായിരുന്നെന്നും അവര്‍ പറയുന്നു. ഇതോടെ പരാതിക്കാരി വനിതാ കമ്മീഷനെ സമീക്കുകയും ഭര്‍ത്താവിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :