സൈക്കിള്‍ റിക്ഷാ വാങ്ങാന്‍ പണം നൽകിയില്ല; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി

വീട്ടുകാര്‍ ഭര്‍ത്താവിന് നാല്‍പതിനായിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതാണ് മുത്തലാഖ് ചൊല്ലാന്‍ കാരണമായി യുവതി ആരോപിക്കുന്നത്.

Last Modified വെള്ളി, 26 ജൂലൈ 2019 (10:11 IST)
ഗുജറാത്തിലെ സൂറത്തിൽ യുവതിയെ ഭര്‍ത്താവ് സൈക്കിള്‍ റിക്ഷാ വാങ്ങാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന്
മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം ഇരുപത്തിമൂന്നുകാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . വീട്ടുകാര്‍ ഭര്‍ത്താവിന് നാല്‍പതിനായിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതാണ് മുത്തലാഖ് ചൊല്ലാന്‍ കാരണമായി യുവതി ആരോപിക്കുന്നത്. ഭര്‍ത്താവിന് ഇത്രയും വലിയ തുക നല്‍കാന്‍ വീട്ടില്‍ സാഹചര്യമില്ലെന്ന് യുവതി പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സൂറത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി വിശദമാക്കി. യുവതിയുടെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസിപി വ്യക്തമാക്കി. മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസ്സായതിന് പിന്നാലെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :