കൊച്ചി|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (14:45 IST)
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവം കുട്ടിക്കടത്തല്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍.
ബിഹാര്‍ സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. കുട്ടികളെ കൊണ്ടുവന്നത് വിദ്യാഭ്യാസ ആവശ്യത്തിനായാണ്. അതിനു രക്ഷിതാക്കളുടെ സമ്മതമുണ്ടായിരുന്നു ഹൈക്കോടതിയില്‍ ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തില്‍ സൌജന്യ ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കുന്നതിനാലാണ് കുട്ടികളെ കൊണ്ടുവന്നതെന്നും ബിഹാര്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രണ്ട് അനാഥാലയങ്ങളിലേക്ക് ട്രൈനില്‍ കുട്ടികളെ കൊണ്ടുവന്നത് വിവാദമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.