കുട്ടിക്കടത്ത്: സിബിഐ അന്വേഷിക്കണമെന്ന് അമിക്കസ്‌ക്യൂറി

 കുട്ടിക്കടത്ത് , സിബിഐ , സുപ്രീംകോടതി , അപര്‍ണ ഭട്ട്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (11:32 IST)
അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവം അന്വേഷിക്കണമെന്ന് അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടു. ഈ വിഷയം ചൂണ്ടിക്കാട്ടി അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അമിക്കസ്‌ക്യുറി അപര്‍ണ ഭട്ടാണ് ഇത് സംബന്ധിച്ച് അപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കുട്ടിക്കടത്ത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാടുകള്‍ പൂര്‍ണ്ണമായി തളളുന്നതാണ് അമിക്കസ്‌ക്യുറിയുടെ നിലപാട്.

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ ഇടനിലക്കാര്‍ മുഖേനെ
എത്തിക്കുന്നതിന്റെ ലക്ഷ്യം വിദേശസഹായം ആണെന്നും. ഇതു സംബന്ധിച്ചും അന്വേഷിക്കണമെന്ന് അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ പലതും അംഗീകാരമില്ലാത്തതാണെന്നും. ജാര്‍ഖണ്ഡില്‍ നിന്നും 600 ഓളം കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ ചട്ടലംഘനമുണ്ടെന്നും അമിക്കസ്‌ക്യൂറി വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണെന്നും. അതിനാല്‍ കോടതി ഇടപെടണമെന്നും അമിക്കസ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സംബന്ധിച്ച് വിശദമായ അപേക്ഷ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെടുകയായിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നും മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങളിലെ രേഖകള്‍ വ്യാജമാണെന്നും അമിക്കസ് ക്യുറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :