ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (13:49 IST)
ഉത്തരേന്ത്യയില്‍ നിന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍
സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി.
കേസ് സിബിഐയ്ക്ക് വിടണമെന്ന് അമിക്കസ് ക്യൂറി അപർണ ഭട്ട് നൽകിയ അപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതി സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളിയത്. അതേസമയം ഈ വിഷയത്തില്‍ ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക അന്വേഷണം തുടരാമെന്നും, സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണെമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ ആവശ്യം.
എത്തിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും അഞ്ചു വയസില്‍ താഴെയുള്ളവരാണെന്നും. ഇവരെ എത്തിക്കുന്നത് വിദേശ ഫണ്ട് നേടാനും ലൈംഗിക ചൂഷണത്തിനുമാണെന്നായിരുന്നു അപര്‍ണ ഭട്ട് കോടതിയില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നിൽ ഇടനിലക്കാരുണ്ട്. അവരെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലെന്നും അമിക്കസ് ക്യൂറി നല്‍കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.