ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ല: ജി സുധാകരന്‍

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം| Aiswarya| Last Updated: ചൊവ്വ, 28 മാര്‍ച്ച് 2017 (13:01 IST)
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍. സാമൂഹിക ക്ഷേമപദ്ധതികള്‍ക്കെല്ലാം പണം ലഭിക്കുന്നത് സംസ്ഥാന ബിവറേജസ് കോർപ്പറേഷനില്‍ നിന്നാണെന്നും അതുകൊണ്ട് തന്നെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതിനെ പറ്റി ഇപ്പോള്‍ ആലോചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബീവറേജസ് ചില്ലറ വില്പനശാലകള്‍ക്കെതിരെ മാഫിയാ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മാറി മാറി വരുന്നതനുസരിച്ച്
വിവിധയിടങ്ങളില്‍
ബിവറേജസ്
ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിടണ്ടെന്നും എല്‍.ഡി.എഫ്.സര്‍ക്കാര്‍ മാത്രമല്ല ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് സഹകരിക്കണമെന്നും ജനവാസ കേന്ദ്രങ്ങളല്ലാത്ത നിരവധി സ്ഥലങ്ങളില്‍ ബിവറേജസുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്നും അവിടെ പോലും അനുവദിക്കില്ല എന്ന നിലപാട് അംഗീകരിക്കാരന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :