മൊബൈലില്‍ കുപ്പി ബുക്ക് ചെയ്യാം, സ്‌ക്രീന്‍ഷോട്ട് കാണിച്ചാല്‍ മദ്യം കിട്ടും; ബെവ്‌കോ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇന്നുമുതല്‍

രേണുക വേണു| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (08:57 IST)

ബെവ്‌കോയുടെ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഇന്നുമുതല്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ആരംഭിക്കുക. ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തിയതിന്റെ സ്‌ക്രീന്‍ഷോട്ട് കാണിച്ചാല്‍ ഇനിമുതല്‍ മദ്യം കിട്ടും.

bookingksbc.co.in എന്ന ബെവ്‌കോ വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടത്. ഈ സൈറ്റില്‍ കയറി ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. നഗരത്തിലെ ഏതെല്ലാം ഔട്ട്‌ലെറ്റില്‍ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെന്നും വെബ്‌സൈറ്റില്‍ നിന്നും അറിയാം. പണം ഓണ്‍ലൈനായി അടച്ചാല്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മെസേജെത്തും. ഇതുമായി ഔട്ട്‌ലെറ്റില്‍ എത്തിയാല്‍ പരിശോധനയ്ക്കുശേഷം മദ്യം വാങ്ങി മടങ്ങാം. ഓര്‍ഡര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് മൊബൈലില്‍ കാണിച്ചാലും കുപ്പി കിട്ടും. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്കായി പ്രത്യേക ക്യൂ ഉണ്ടാകും. തിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :