കശാപ്പ് നിയന്ത്രണത്തിന് സ്റ്റേയില്ല; വിശദമായി വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി - കേന്ദ്രത്തോട് വിശദീകരണം തേടി

കശാപ്പ് നിയന്ത്രണത്തിന് സ്റ്റേയില്ല; വിശദമായി വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി - കേന്ദ്രത്തോട് വിശദീകരണം തേടി

 beef , high court , caw , Narendra modi , cpm , RSS , congress , BJP , ഹൈക്കോടതി , കന്നുകാലി കശാപ്പ് , ഹൈക്കോടതി , കേന്ദ്ര സർക്കാര്‍ , യൂത്ത് കോൺഗ്രസ്
കൊച്ചി| jibin| Last Modified ബുധന്‍, 7 ജൂണ്‍ 2017 (14:54 IST)
കേന്ദ്ര സർക്കാരിന്‍റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല.

ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി, കേസിൽ വിശദമായ വാദം കേൾക്കുമെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം 26ലേക്ക് മാറ്റി.

ചട്ടങ്ങൾ സ്റ്റേ ചെയ്യുന്നതിനു ഭരണഘടനാപരമായ തടസമുണ്ടെന്നും ഹര്‍ജിക്കാരുടെ വാദം മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ഉത്തരവ് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

ഹൈബി ഈഡൻ എംഎൽഎ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടിജി സുനിൽ, ഇറച്ചിക്കച്ചവടക്കാരനായ കെയു. കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :