ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇനി മുതല്‍ ചൊവ്വാഴ്ച അവധിയല്ല

കോട്ടയം:| Last Modified ബുധന്‍, 6 മെയ് 2015 (15:20 IST)
ഇനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച അവധി ദിനമായിരിക്കും ഇത് സംബന്ധിച്ച ബാര്‍ബര്‍-ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം അടുത്തയാഴ്ച മുതല്‍ നടപ്പാക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ചകളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

ബാര്‍ബര്‍-ബ്യൂട്ടീഷന്‍ തൊഴിലാളികളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിന് ഞായറാഴ്ച അവധി സഹായകരമാകുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. തീരുമാനം ചില ജില്ലകളില്‍ ഈ തീരുമാനം നടപ്പാക്കിക്കഴിഞ്ഞു. ഇനി മുതല്‍ സംസ്ഥാനം മുഴുവന്‍ ഈ തീരുമാനം പ്രാബല്ല്യത്തിലാകുമെന്ന് ഭാരവാഹികള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :