തിരുവനന്തപുരം|
VISHNU N L|
Last Modified ചൊവ്വ, 23 ജൂണ്‍ 2015 (13:09 IST)
ധനമന്ത്രി കെ എം മാണിയേയും യുഡിഎഫിനേയും കാര്യമായി പ്രതിരോധത്തിലാക്കി കൂടുറ്റ്ഘല്‍ വെളിപ്പെടുത്തലുമായി വിജിലന്‍സ് എസ്‌പി
സുകേശന്‍. മാണി കോഴ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ
മാണിക്കനുകൂലമായി മൊഴി നല്‍കിയ ബാറുടമകളുടെ കൈവശമാണുള്ളതെന്നും കേസന്വേഷണര്‍ത്തിന്റെ ഭാഗമായുള്ള സമ്മ്ര്ദ്ദങ്ങള്‍ തങ്ങാനാകാതെര്‍ താന്‍ ആത്മഹത്യഏക്കുറിച്ചു പോലും ചിന്തിച്ചുവെന്നും എസ്പ്പി സുകേശന്‍ വെളിപ്പെടുത്തി.
പീപ്പിള്‍ ടി വിയാണ് എസ് പി സുകേശന്റെ സ്വകാര്യ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ബാറുടമകളിൽ നിന്നും മാണി കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ ബാറുടമകളുടെ പക്കലുണ്ടെന്ന വെളിപ്പെടുത്തലാണ് എസ് പി സുകേശൻ പറഞ്ഞത്. കേസ് ഒതുക്കി മാണിയെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നെന്നും അദ്ദേഹം പീപ്പിൾ ടിവിയുമായി നടത്തിയ സംഭാഷണത്തിൽ വെളിപ്പെടുത്തി.മാണി കോഴ ആവശ്യപ്പെടുന്നത് സ്ഥിരീകരിക്കുന്ന മാണിയുടെ തന്നെ ടെലിഫോൺ ശബ്ദരേഖ ബാർ ഉടമകളുടെ പക്കലുണ്ടെന്ന് എസ്‌പി സുകേശൻ വെളിപ്പെടുത്തി. അതേസമയം ഈ ശബ്ദരേഖ പിടിച്ചെടുക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ലെന്നും സുകേശൻ വെളിപ്പെടുത്തി.
മൊഴി നൽകിയതിന് ശേഷം മാണി വിളിച്ചതും കേരള കോൺഗ്രസുകാർ വിളിച്ചതും ബാർ ഉടമകളുടെ പക്കലുണ്ട്. റെക്കോർഡ് ചെയ്യുന്നുണ്ടോ എന്നും ചോദിച്ചതായും എസ്‌പി സുകേശൻ പീപ്പിൾ ടിവിയുമായുള്ള രഹസ്യ സംഭാഷണത്തിൽ വ്യക്തമാക്കി.
കേസിന്റെ അന്വേഷണ ഘട്ടത്തില്‍ വന്‍സമ്മര്‍ദ്ദവും ഭീഷണിയുമാണ് ഉണ്ടായതെന്നും ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചുവെന്നും സുകേശന്‍ പറഞ്ഞു. ആറുമാസമായി ഊണും ഉറക്കവുമില്ലാതെയാണ് താന്‍ ഈ കേസ് അന്വേഷിച്ചതെന്നും സുകേശന്‍ പറഞ്ഞു.
അതേസമയം മാണി കോഴ ആവശ്യപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച ബാറുടമാ നേതാവ് ബിജു രമേശിന്റെ പക്കലല്ല ശബ്ദരേഖയെന്നും സുകേശൻ പറയുന്നു. മാണിയെ സഹായിക്കാൻ നിൽക്കുന്നവരുടെ പക്കലാണ് ശബ്ദരേഖയുള്ളത്. കേസിന്റെ ഭാഗമായി ബാറുടമകളില്‍നിന്ന് മൊഴിയെടുക്കുമ്പോഴാണ് ശബ്ദരേഖ ഉണ്ടെന്ന് വ്യക്തമായതെന്നും സുകേശന്‍ പറയുന്നു. മാണി കോഴ ആവശ്യപ്പെടുന്നതിന്റെയും തുടര്‍ന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ കേസ് ഒതുക്കാന്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ബാറുടമകളുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും അവരുടെ കൈവശമുണ്ടെന്ന് സുകേശന്‍ വെളിപ്പെടുത്തി.
അതേ സാമയം മാണി കോഴ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ഉണ്ടെന്ന് താന്‍ പറഞ്ഞത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കയാണെന്ന് ബിജു രമേശ് പറഞ്ഞു. ശബ്ദരേഖ ബാറുടമയും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ധനേഷിന്റെ കൈവശമുണ്ടെന്നും സമ്മര്‍ദ്ദം കൊണ്ടാണ് ഇത് പുറത്ത് വിടാത്തതെന്നും ബിജു രമേശ് പറഞ്ഞു.കേസൊതുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ 60 ശതമാനം തെളിവുണ്ടെന്ന് സുകേശന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാണി കുടുങ്ങൂമെന്നതിനാല്‍ വിജിലന്‍സ് നിയമോപദേശകന്റെ അഭിപ്രായത്തിന് വിജിലന്‍സ് ഡയറക്ടര്‍ വിടുകയായണുണ്ടായത്. നേരത്തെ റിപ്പോർട്ടർ ചാനലും എസ്‌പി സുകേശന്റെ വെളിപ്പെടുത്തലുകൽ പുറത്തുവിട്ടിരുന്നു.
വിജിലൻസ് ലീഗൽ അഡൈ്വസർ അഗസ്റ്റിൻ മാണിക്ക് അനുകൂലമായി നിയമോപദേശം നൽകിയത് പള്ളി വികാരിമാർ സമ്മർദ്ദം ചെലുത്തിയിട്ടാണെന്നുമായിരുന്നു സുകേശൻ പറഞ്ഞത്. മാണിക്കെതിരെ 60 ശതമാനം തെളിവുകളുണ്ട്. പാലയിൽ മാണിക്ക് പണം നൽകിയതിന്റെ എല്ലാം തെളിവുകളും ഉണ്ട്. പണം നൽകിയവർ അത് പറഞ്ഞില്ലെന്നുമായിരുന്നു സുകേശൻ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞത്.
സുകേശന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ അറ്റോർണി ജനറലിനോട് നിയമോപദേശം തേടി കത്തയച്ചിരുന്നു. ഒരാഴ്‌ച്ച മുമ്പ് കത്തയച്ച അദ്ദേഹം ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. ആവശ്യമെങ്കിൽ അന്വേഷണത്തിലെ ആവശ്യമായ രേഖകളുമായി നേരിൽ എത്താമെന്നും വിൻസൻ എം പോൾ കത്തിൽ പറഞ്ഞിരുന്നു.