അനുബന്ധ വാര്‍ത്തകള്‍
- കാൽ മുറിക്കും മുൻപ് സൈക്കിളിൽ ഇന്ത്യ ചുറ്റണം: ഒടുവിൽ അസ്റഫിന് സ്വപ്നസാക്ഷാത്കാരം
- ശനിയാഴ്ച്ച പ്രവർത്തി ദിവസം, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതി നൽകിയേക്കും
- സംസ്ഥാനത്ത് പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം ഏഴിനു മുകളിലുള്ളത് 794 പ്രദേശങ്ങള്‍
- സംസ്ഥാനത്ത് ഇന്ന് 15,058 പേർക്ക് കൊവിഡ്, 99 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39
- ആലുവയില്‍ തുണിക്കടയില്‍ മോഷണം; അരലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ നഷ്ടപ്പെട്ടു
ബാറുകള്‍ തുറക്കും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; കൂടുതല്‍ ഇളവുകളിലേക്ക്, നാളെ അവലോകന യോഗം
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ഭീതി അകലുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്. ബാറുകള്‍ പൂര്‍ണ്ണമായി തുറക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ലഭിക്കും. ബാറുകളില്‍ നിലവില്‍ റീട്ടെയില്‍ മദ്യവില്‍പ്പന മാത്രമാണ് നടക്കുന്നത്. ഇരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച കോവിഡ് അവലോകന യോഗം ചേരും. ഈ യോഗത്തില്‍ ആയിരിക്കും കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും.