അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (21:33 IST)
വൺ പ്ലസ് പ്രീമിയം ഫോണുകൾക്ക് ഒട്ടേറെ ആരാധകരാണ് ഇന്ത്യയിലുള്ളത്. മികച്ച ക്വാളിറ്റിയും ഫീച്ചറുകളും ഉണ്ടെങ്കിലും ഉയർന്ന വിലയായിരുന്നു ഇന്ത്യൻ മാർക്കറ്റിൽ നിന്നും വൺ പ്ലസിനെ കുറച്ചെങ്കിലും അകറ്റിയ ഘടകം. ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ ബജറ്റ് ഫോണുകൾ ഇറക്കാനൊരുങ്ങിയിരിക്കുകയാണ് കമ്പനി.
ഓപ്പോയുമായുള്ള സഹകരണത്തോടെയാണ് 20,000 രൂപ സെഗ്‌മെന്റിൽ വൺ പ്ലസ് പുതിയ ഫോൺ അവതരിപ്പിക്കുന്നത്. വിശാലമായ ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമിട്ടുകൊണ്ടാണ് വൺപ്ലസിന്റെ നീക്കം.ഇന്ത്യയ്ക്കായുള്ള 20000 രൂപയ്ക്കു താഴെയുള്ള ഫോണുകള്‍ അടുത്ത പാദത്തില്‍ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
ഇന്ത്യൻ മാർക്കറ്റിലേക്കുള്ള വരവിന്റെ സൂചനയായി വണ്‍പ്ലസ് കഴിഞ്ഞ വര്‍ഷം, ബജറ്റ് സൗഹൃദ ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെയുള്ള OnePlus Nord N200 5G പോലുള്ള അള്‍ട്രാ-ഫോണുകള്‍ കമ്പനി യുഎസ്, കാനഡ പോലുള്ള വിപണികൾ അവത്രിപ്പിച്ചെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നില്ല.
നിലവിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിസാംസങ്, ഓപ്പോ, വിവോ, ഷവോമി, മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള ബജറ്റ് ഫോണുകള്‍ നിറഞ്ഞിരിക്കുന്നതാണ്. ഈ വിപണിയിലേക്കാണ് വൺ പ്ലസും കടന്നുവരാൻ ഒരുങ്ങുന്നത്.