തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (17:43 IST)
സംസ്ഥാനത്തെ മദ്യപന്മാരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി നാളെ രാത്രി പതിനൊന്നുമണിയോടെ സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ അടച്ചുപൂട്ടും. എക്സൈസ് മന്ത്രി കെ ബാബുവാണ് ഈ കാര്യം അറിയിച്ചത്.
അടച്ചു പൂട്ടിയ ബാറുകളിലെ തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം നല്കാന്‍ തീരുമാനമായതായും ഇതിനായി 3.435 കോടി രൂപ വകയിരുത്തിയതായും എക്സൈസ് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബാറുകളില്‍ നിലവിലുള്ള മദ്യം ബിവറേജസ് കോര്‍പറേഷന്‍ ഏറ്റെടുക്കുമെന്നും. അടച്ചു പൂട്ടുന്ന ബാറുകള്‍ക്ക് ലൈസന്‍സ് ഫീ ഇനത്തില്‍ 40 കോടിയോളം രൂപ താമസിക്കാതെ തിരിച്ചു നല്‍കുമെന്നും കെ ബാബു അറിയിച്ചു.
ബാറുകള്‍ പൂട്ടുന്ന സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അടച്ചു പൂട്ടുന്ന ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസത്തിനായി കെപിസിസി അഞ്ചു ലക്ഷം രൂപ സഹായം നല്‍കുമെന്ന് വിഎം സുധീരന്‍ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.