ഹൈക്കോടതി നിര്‍ദേശം അവഗണിക്കാനാകില്ലെന്ന് കെ ബാബു

  ബാര്‍ വിഷയം , കെ ബാബു , തിരുവനന്തപുരം , പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം| jibin| Last Modified ശനി, 16 ഓഗസ്റ്റ് 2014 (13:06 IST)
സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന 418ബാറുകളുടെ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം അവഗണിക്കാനാകില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു.

ബാറുകളില്‍ നിലവാര പരിശോധന നടത്തുന്നത് നയപരമായ തീരുമാനത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയേണ്ട സാഹചര്യങ്ങളില്‍ ആവശ്യമായ വേദികളില്‍ പറയുമെന്നും ബാബു പറഞ്ഞു.

അതേ സമയം കേരളത്തിലെ അടച്ചിട്ട ബാറുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് മുസ് ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :