കോഴയിടപാടില്‍ സത്യം പൂർണമായി പുറത്തു വരണം: മുഖ്യമന്ത്രി

 കോഴയിടപാട് , ഉമ്മൻചാണ്ടി , മുഖ്യമന്ത്രി , ബാര്‍ കോഴ
കോഴിക്കോട്| jibin| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (16:10 IST)
എന്തുവന്നാലും ബാർ വിഷയത്തിൽ സർക്കാർ സ്വീകരിച്ച തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബാർ വിഷയത്തിൽ സത്യം പൂർണമായി പുറത്തു വരണമെന്നും. ഒരു അന്വേഷണത്തെയും സർക്കാർ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശ് പറയാനുള്ളത് തുറന്ന് പറയണമെന്നും. ആരോപണം ഉന്നയിച്ചവർ തന്നെ തെളിവുകള്‍ ഹാജരാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാർ പ്രശ്നം പെട്ടെന്ന് ഉണ്ടായതല്ല, അതിനാല്‍ ബിജു ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഈ വിഷയം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാമെന്ന് ആരും കരുതേണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :