Last Updated:
ബുധന്‍, 10 ഡിസംബര്‍ 2014 (16:16 IST)
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം വിജിലന്‍സ് ലീഗല്‍ അഡ്വൈസറുടേതാണ് നിയമോപദേശം
അന്വേഷണ സംഘം റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ നിയമോപദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസില്‍ മാണി പണം വാങ്ങിയതായി വിജിലന്‍സിന് ലഭിച്ചിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. പണം മാണിയുടെ വീട്ടില്‍ താനാണ് എത്തിച്ചതെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അന്പിളിയുടെ മൊഴിയും പ്രാഥമികമായി കണക്കിലെടുക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസെടുക്കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനം തീരുമാനം ഉണ്ടായേക്കും. മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം വിജിലന്‍സിന് കൈകൊള്ളാമെന്ന് ഹൈകോടതി പറഞ്ഞിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.