തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 21 ജനുവരി 2015 (15:38 IST)
ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തിന്റെ മേല്‍നോട്ടം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനാണെന്നും. നാല് എഡിജിപിമാർക്ക് ഡിജിപി പദവി നൽകിയെന്ന വാര്‍ത്ത തെറ്റാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
30 വർഷം സർവീസ് പൂർത്തിയാക്കിയ 1984-85 ബാച്ചിലെ ഐപിഎസുകാരായ അരുൺകുമാർ സിൻഹ, ഡോ ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, എന്നിവർ ഡിജിപി പദവിക്ക് യോഗ്യരാണ് എന്ന് നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തത്. ഇവരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും.
ഒഴിവ് വരുന്ന മുറയ്ക്കാണ് ഇവരുടെ നിയമനം ഉണ്ടാകുകയെന്നും ചെന്നിത്തല വ്യക്തമാക്കി.
ഡിജിപി പദവിക്ക് നാല് പേരും യോഗ്യരാണെന്ന സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. ഇതിനെ ഡിജിപി പദവി നൽകിയെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും
രമേശ് ചെന്നിത്തല പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.