കെഎം മാണിയെ രക്ഷിക്കാനുള്ള വെപ്രാളത്തിലാണ് മുഖ്യമന്ത്രി: കോടിയേരി

ബാർ കോഴ കേസ് , കെഎം മാണി , കോടിയേരി ബാലകൃഷ്ണൻ , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (13:12 IST)
ബാർ കോഴ കേസിൽ കുടുങ്ങിയ ധനമന്ത്രി കെഎം മാണിയെ രക്ഷിക്കാനുള്ള വെപ്രാളത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണിക്കെതിരെ ആഭ്യന്തര വകുപ്പ് കേസ് എടുത്ത നടപടി തെറ്റായിരുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഭരണഘടനാവിരുദ്ധമാണ്. പ്രോസിക്യൂഷനെ ന്യായീകരിക്കേണ്ട മുഖ്യമന്ത്രി പ്രതിഭാഗം ചേർന്നിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ബാർ കോഴ കേസിലെ അന്വേഷണത്തില്‍ മുഖ്യമന്ത്രി വന്‍ ഇടപെടലുകളാണ് നടത്തുന്നത്. നേരത്തെ സോളാർ കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തിലും മുഖ്യമന്ത്രി ഇടപെട്ടിരിന്നു. നിയമവാഴ്ചയിൽ കൈകടത്തി കേസ് അട്ടിമറിക്കാനാണ് ഉമ്മൻചാണ്ടി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അഴിമതിക്കാർ വാഴുന്ന പൊന്നാപുരം കോട്ടയായി മാറിയിരിക്കുകയാണ് സെക്രട്ടേറിയറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

മാണിക്കെതിരെ നടപടി സ്വീകരിച്ച വിജിലന്‍സിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജി വയ്ക്കണമെന്നും. അല്ലെങ്കിൽ പ്രസ്താവന പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :